നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. 2023 സെപ്റ്റംബർവരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷത്തേക്ക് യെയിര്‍ ലാപിഡിന് അധികാരം കൈമാറും.